സെവാഗ് അടുത്ത പരിശീലകന്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ ബന്ധപ്പെട്ട് ബി.സി.സി.ഐ സെവാഗിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. 

ചാമ്പ്യന്‍സ് ട്രോഫിയോടെ നിലവിലുള്ള പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി തീരും. ഈ സാഹചര്യത്തിലാണ് ഐ.പി.എല്ലിനിടയില്‍ ബി.സി.സി.ഐയുടെ ജനറല്‍ മാനേജര്‍മാരിലൊരാള്‍ സെവാഗിനോട് പുതിയ പരിശീലകനുള്ള അപേക്ഷ അയക്കാന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.ഒരു വര്‍ഷത്തെ കരാര്‍ നീട്ടി നല്‍കാന്‍ കുംബ്ലെ ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കുംബ്ലെക്ക് ഒരു മികച്ച എതിരാളി എന്ന നിലയിലാണ് സെവാഗിനെ ബി.സി.സി.ഐ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.