പത്ത് കോടിയുടെ ലോട്ടറി ടിക്കറ്റ്: 38 ദിവസം ഫ്രിഡ്ജില്‍ കിടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്ത് കോടിയുടെ ലോട്ടറി ടിക്കറ്റ്: 38 ദിവസം ഫ്രിഡ്ജില്‍ കിടന്നു

ക്യാന്‍ബെറ : ഒന്നാം സമ്മാനം ലോട്ടറി അടിച്ചു. അതും 10 കോടി രൂപ. എന്നാല്‍ ലോട്ടറി ഉടമസ്ഥന്‍ അറിഞ്ഞില്ല. അതും 38 ദിവസം.ഓസ്ട്രേലിയയിലെ വടക്കന്‍ മേഖലയായ കാതറിനിലാണ് സംഭവം. 


 ലോട്ടറി അടിച്ചിട്ടും ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്‍റെ ഉടമ പണം സ്വീകരിക്കുവാന്‍ വരാതിരുന്നത് ഏറെ ചര്‍ച്ചവിഷയമായിരുന്നു. ഈ സമയം മുഴുവന്‍ ഉടമ അറിയാതെ ടിക്കറ്റ് ഫ്രിഡ്ജില്‍ വിശ്രമിക്കുകയായിരുന്നു. അങ്ങനെ ഒടുവില്‍ 38 ദിവസങ്ങള്‍ക്ക് ശേഷം  ഫ്രീസറിലിരുന്ന ബംബര്‍ സമ്മാനം ശ്രദ്ധയില്‍പ്പെട്ടു.
യഥാര്‍ത്ഥ ഉടമയ്ക്ക് തന്നെ സമ്മാനം ലഭിച്ചതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കാതറിന്‍ എക്സ്പോഷര്‍ ഫോട്ടോഗ്രഫിക്സ് ഉടമ പറഞ്ഞു.യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞോ എന്ന് അന്വേഷിച്ച് കൊണ്ട് എല്ലാ ദിവസവും ആളുകള്‍  വരാറുണ്ടായിരുന്നു. ഇനി തങ്ങള്‍ക്ക് സന്തോഷത്തോടെ പറയാം അതെയെന്ന്- അവര്‍ കൂട്ടിച്ചേര്‍ത്തു.


വീട്ടിലേക്ക് വാങ്ങിയ അവശ്യവസ്തുക്കളോടൊപ്പം ടിക്കറ്റും അബദ്ധത്തില്‍ ഫ്രിഡ്ജിലെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.