കാ​ബൂ​ളി​ല്‍ കാ​ര്‍ ബോം​ബ് സ്ഫോ​ട​നം; 12 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാ​ബൂ​ളി​ല്‍ കാ​ര്‍ ബോം​ബ് സ്ഫോ​ട​നം; 12  മരണം

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക്വ​സാ​ബ മേ​ഖ​ല​യി​ലെ തെ​രു​വോ​ര​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

കാബൂളിലെ പിഡി 15 പ്രദേശത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 7.25 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന വസ്തുകള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനകളും ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി അറിയിച്ചു. ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.