ചന്ദ്രനില്‍ സ്ഥലം വാങ്ങിയ പ്രവാസി മലയാളി!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചന്ദ്രനില്‍ സ്ഥലം വാങ്ങിയ പ്രവാസി മലയാളി!

മലയാളികള്‍  ഇല്ലാതെ ലോകത്തിൽ ഒരു സ്ഥലവുമില്ല എന്നത്  വര്‍ഷങ്ങളായി പറഞ്ഞു വരുന്ന ഒരു ചൊല്ലാണ് . അതിനെ യഥാര്‍ത്യമാക്കുന്ന തരത്തിലാണ്  ചന്ദ്രനില്‍ സ്ഥലം വാങ്ങിയ പ്രവാസി മലയാളിയുടെ കഥ . കേരളത്തില്‍ ഭൂമി ഇടപാടുകള്‍ സജീവമായ  കാലത്ത്  പ്രവാസി മലയാളി ചന്ദ്രനില്‍  സ്ഥലം വാങ്ങിയിരിക്കുന്നത് ഏറ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്  .കാസര്‍ഗോഡ്‌ സ്വദേശി മേലത്ത്  മണികണ്ഠന്‍  സ്വന്തമാക്കിയത് ചന്ദ്രനില്‍ ഉള്ള 10 ഏക്കര്‍ സ്ഥലം . 2008 മെയ്‌ 30 ന് ആണ്  മണികണ്ഠന്‍ അമ്പിളി അമ്മാവന്‍റെ അവകാശിയായത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അധീനതയില്‍ പെട്ട പ്ലോട്ട് നമ്പര്‍ 4 ല്‍ 053051 ല്‍ പെട്ട 10 ഏക്കര്‍ സ്ഥലമാണ്‌ ഇദ്ദേഹം സ്വന്തമാക്കിയത് . അക്ഷാംശം 19 ഡിഗ്രീ വടക്കും രേഖാംശം 32  ഡിഗ്രീ പടിഞ്ഞാറും ആയി ദീര്‍ഘ ചതുര ആകൃതിയിലാണ് സ്ഥലം.  -4, ക്വാഡർന്റ് ചാർളി' എന്ന പേരിലാണ് അറിയപെടുന്നത് . 2008 ല്‍ ഇംഗ്ലണ്ട് ല്‍ മൂണ്‍ എസ്റ്റേറ്റ്‌ ന്‍റെ അമ്ബസിടെര്‍ ഫ്രാന്‍സിസ്. പി. വില്ല്യ൦ ല്‍ നിന്ന് മണികണ്ടന്‍ സ്വന്തമാക്കിയത് .ദുബായ് ലെ വ്യവസായി സുഹൃത്ത് ആയ ടെന്നിസ് എം പോപ്‌ ആണ് മണിക്ക് ചന്ദ്ര മണ്ഡലത്തിലേയ്ക്ക് അധിനിവേശത്തിന്റെ  വഴി തുറന്നു കൊടുത്തത്.    

ചന്ദ്ര പരിവേഷങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ആണ് നാസ ഇത്തരത്തില്‍ സ്ഥല വില്പന നടത്തുന്നത് . പത്തു വര്‍ഷം മുന്‍പ്   6  ലക്ഷം രൂപയോളം നല്‍കിയാണ്  സു ഹൃത്ത് ചന്ദ്രനിലെ സ്ഥലം സമ്മാനമായി നല്‍കിയതെന്ന് മണി പറയുന്നു.  സ്ഥലത്തിന്റെ ആധാരവും പകര്‍പ്പ് അവകാശ രേഖകളും എല്ലാം മണിയുടെ പക്കല്‍ ഉണ്ട് . പത്ത് ഏക്കര്‍ സ്ഥലം പ്ലോട്ടുകളായി തിരിച്ച് സ്ഥലം വില്പന നടത്താനും കൈമാറ്റം ചെയ്യാനും ഉള്ള അവകാശം ഉടമയ്ക്ക് ഉണ്ടെന്നു മണി പറയുന്നു .നിരവധി പേര്‍ സമീപിച്ചെങ്കിലും ചന്ദ്രനിലെ സ്ഥലം കൈമാറ്റം ചെയ്യാന്‍ മണി തയ്യാറായില്ല  . 

ചന്ദ്രനിലെ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനുളള ആദ്യത്തെ കേരളീയൻ എന്ന നിലയിൽ, ലൂണാർ എംബസിയിൽ നിന്ന് തന്റെ സ്ഥലത്തിന്റെ  ഒരു ഫ്രെയിം ചെയ്ത പകർപ്പ് തന്റെ ഓഫീസ് ചുവരുകളില്‍  അഭിമാനത്തോടെ  വച്ചിരിക്കുന്നു.അമേരിക്കന്‍ സ്വകാര്യ കമ്പനി ചന്ദ്രനിലേയ്ക്ക് സന്ദര്‍ശകരെ എത്തിച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ഭാര്യക്കും രണ്ട്  മക്കള്‍ക്കും ഒപ്പം തന്റെ ചന്ദ്രനിലെ സ്ഥലത്തേയ്ക്ക് പോകുന്നതും സ്വപ്നം കാണുകയാണ്  ഈ  പ്രവാസി മലയാളി.