ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 മരണം

ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് വിവരം.

ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍ നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. സിഗ്നല്‍ തെറ്റി ട്രെയിനുകള്‍ ഒരേ ട്രാക്കിലൂടെ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെ തുടർന്ന് ധാക്കയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു. അപകടത്തില്‍പ്പട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്.

ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്,​ പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.  


LATEST NEWS