തുർക്കിയിൽ ട്രെയിൻ പാളം തെറ്റി 24 പേർ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുർക്കിയിൽ ട്രെയിൻ പാളം തെറ്റി 24 പേർ മരിച്ചു

അങ്കാര: വടക്കു പടിഞ്ഞാറൻ തുർക്കിയിൽ ട്രെയിൻ പാളം തെറ്റി 24 പേർ മരിച്ചു. ഇസ്​താംബൂളിൽ നിന്ന്​ ബൾഗേറിയൻ അതിർത്തിയായ കാപികൂളിലേക്ക്​ വന്ന ട്രെയിനാണ്​ പാളം തെറ്റിയത്​. 

ആറ്​ ബോഗികളാണ്​ പാളംതെറ്റിയത്​. ആറ്​ ബോഗികളിലായി 360ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തി​ന്റെകാരണം വ്യക്​തമല്ല.

എന്നാൽ, മോശമായ കാലാവസ്​ഥയും മണ്ണിടിച്ചിലുമാണ്​ അപകടത്തിനിടയാക്കിയതെന്ന്​ അധികൃതർ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്​.