90 ശതമാനം വരെ വിലക്കുറവിൽ ദുബായിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

90 ശതമാനം വരെ വിലക്കുറവിൽ ദുബായിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ

ദുബായിൽ മൂന്ന് ദിവസത്തെ വമ്പൻ ഓഫാറുകളുമായി സൂപ്പർ സെയിൽ. 30 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് ഓഫർ. സെയിലിന്റ രണ്ടാം പാദത്തിലാണ് ഈ ഓഫർ.  നവംബര്‍ 23 മുതല്‍ 25 വരെ ഷോപ്പിംഗ് മാളുകളിലും മറ്റു കടകളിലും ഓഫ്ഫർ ലഭ്യമാകും.

വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങി എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാകും. മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങളും സൂപ്പര്‍ സെയിലില്‍ ഉണ്ടാകും

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തിരി തെളിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വരുന്ന ഓഫർ ദുബായ് ഷോപ്പിംഗ് വിരുന്നിന്റെ മാറ്റുകൂട്ടും. ആറുമാസം മുൻപും സമാന സൂപ്പർ സെയിൽ ഓഫർ ഉണ്ടായിരുന്നു.

രണ്ടു മാസം കഴിഞ്ഞാല്‍ യുഎഇയില്‍ വാറ്റ് നടപ്പാക്കും. അതിനാല്‍ അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോക്താക്കള്‍ക്ക് നരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡിഎഫ്ആര്‍ഇ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു.


LATEST NEWS