അമേരിക്കയുടെ തോക്ക് പ്രേമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയുടെ തോക്ക് പ്രേമം

അമേരിക്കയില്‍ പ്രതിദിനം 30 ലക്ഷം ആളുകള്‍ തിരനിറച്ച തോക്കുകള്‍ കൈവശം വയ്ക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്. തുടര്‍ച്ചായി ഉണ്ടാകുന്ന വെടിവെയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

മാസകണക്കു പരിശോധിച്ചാല്‍ ഇതിലേറെയാണ്. 90 ലക്ഷം ആളുകള്‍ പ്രതിമാസം നിറതോക്കുകള്‍ കൈയില്‍ കരുതാറുണ്ട്. ഇവരില്‍ നല്ലൊരളവും പ്രാഥമികമായും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത് കൊണ്ടു നടക്കുന്നതെന്നും പറയുന്നു. ഇതില്‍ 66 ശതമാനം പേരും രഹസ്യമായി സൂക്ഷിക്കുന്നവരാണെങ്കില്‍ 10 ശതമാനം പരസ്യമായിത്തന്നെ ഉപയോഗിക്കുന്നവരാണെത്ര. 

2015ലെ ദേശീയ സര്‍വേ പ്രകാരമുള്ള ഡാറ്റ ഉപയോഗിച്ച് ഒരുപറ്റം ഗവേഷകരാണ് ഇത് കണ്ടെത്തിയത്.


കൈതോക്ക് കൈവശം വെക്കുന്ന 14,444 പേരുടെ സ്വഭാവത്തെയും ഇവര്‍ പഠനവിധേയമാക്കി. രാജ്യത്ത് തോക്കു മൂലം നടക്കുന്ന അക്രമങ്ങളില്‍ 90 ശതമാനവും കൈതോക്ക് കൊണ്ടുള്ളതാണ്. അടുത്തിടെ ലാസ് വേഗാസില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ടത് 59പേരാണ്. 500ഓളം പേര്‍ക്ക് പരിക്കേറ്റു. ചെറുതും വലുതുമായ നിരവധി വെടിവെയ്പ്പുകള്‍ അമേരിക്കയില്‍ നിത്യേനയെന്നവണ്ണം സംഭവിക്കുന്നുമുണ്ട്.

ഇത്രയൊക്കെയായിട്ടും തോക്കുപയോഗവുമായി ബന്ധപ്പെട്ട് അമേരിക്കക്കാരുടെ മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പഠനം.