ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 347 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 347 ആയി

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 347പേര്‍ മരണപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണു സംശയം. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ദ്വീപില്‍ ഇന്ന് വീണ്ടും ഭൂകമ്ബമുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. നിരവധിയാളുകളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

ലംബോക്കിന്റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. ഭൂകമ്ബ ബാധിത പ്രദേശത്ത് നിന്നും ആളുകള അധികൃതര്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്തെ വിനോദ സഞ്ചാരികളേയും ഒഴിപ്പിക്കുന്നുണ്ട്. സ്ഥലത്തെ കെട്ടിടങ്ങളും വാഹനങ്ങളും വ്യാപകമായി തകര്‍ന്നു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. 


LATEST NEWS