നിയമവിരുദ്ധ കുടിയേറ്റം: 52 ഇന്ത്യക്കാര്‍ യുഎസ് തടങ്കലില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയമവിരുദ്ധ കുടിയേറ്റം: 52 ഇന്ത്യക്കാര്‍ യുഎസ് തടങ്കലില്‍
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: അനധികൃതമായി യു​​എ​​സി​​ൽ പ്ര​​വേ​​ശി​​ച്ച​​123 ദ​​ക്ഷി​​ണേ​​ഷ്യ​​ൻ വം​​ശ​​ജ​​രെ യു​​എ​​സ് പിടികൂടി. ഇവരെ ഇ​​മി​​ഗ്രേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ ഓ​​റേ​​ഗോ​​ൺ സം​​സ്ഥാ​​ന​​ത്തെ ഫെ​​ഡ​​റ​​ൽ ജ​​യി​​ലി​​ലേ​​ക്ക​​യ​​ച്ചു.
 
ഇ​​വ​​രി​​ൽ 52 പേ​​ർ ഇ​​ന്ത്യ​​ക്കാ​​രാ​​ണെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ഭൂ​​രി​​ഭാ​​ഗ​​വും സി​​ക്കു​​കാ​​രാ​​ണ്. ക​​ലി​​ഫോ​​ർ​​ണി​​യ, ടെ​​ക്സ​​സ്, ഓ​​റേ​​ഗോ​​ൺ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽനി​​ന്നാ​​ണു മി​​ക്ക​​വ​​രെ​​യും പി​​ടി​​കൂ​​ടി​​യ​​ത്. പ​​ഞ്ചാ​​ബി​​യും ഹി​​ന്ദി​​യും സം​​സ​​രി​​ക്കു​​ന്ന നി​​ര​​വ​​ധി പേ​​ർ ക​​സ്റ്റ​​ഡി​​യി​​ലു​​ണ്ടെ​​ന്ന് ഏ​​ഷ്യ​​ൻ പ​​സ​​ഫി​​ക് നെ​​റ്റ് വ​​ർ​​ക് ഓ​​ഫ് ഓ​​റേ​​ഗോ​​ൺ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.
 
മൂ​​ന്നു പേ​​രെ വീ​​തം സെ​​ല്ലു​​ക​​ളി​​ൽ അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ദി​​വ​​സം 22 മ​​ണി​​ക്കൂ​​ർ​​വ​​രെ ഇ​​വ​​ർ​​ക്കു സെ​​ല്ലു​​ക​​ളി​​ൽ ക​​ഴി​​യേ​​ണ്ടി​​വ​​രു​​ന്നു. ഭാ​​ര്യ​​യും കു​​ട്ടി​​ക​​ളു​​മാ​​യി എ​​ത്തി​​യ​​വ​​രി​​ൽ പ​​ല​​ർ​​ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​വി​​ടെ​​യാ​​ണെ​​ന്ന് അ​​റി​​യി​​ല്ല. കു​​ട്ടി​​ക​​ളെ വേ​​ർ​​തി​​രി​​ച്ചു പാ​​ർ​​പ്പി​​ക്കു​​ന്ന ട്രം​​പി​​ന്‍റെ കു​​ടി​​യേ​​റ്റ ന​​യ​​ത്തെ ട്രം​​പി​​ന്‍റെ ഭാ​​ര്യ മെ​​ലാ​​നി​​യ​​യും മു​​ൻ പ്ര​​ഥ​​മ​​വ​​നി​​ത ലോ​​റാ ബു​​ഷും രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം അ​​ന​​ങ്ങാ​​പ്പാ​​റ ന​​യം സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

LATEST NEWS