കാമറൂണില്‍ തട്ടിക്കൊണ്ടുപോയ 79 സ്‌കൂള്‍ കുട്ടികളെ മോചിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ 79 സ്‌കൂള്‍ കുട്ടികളെ മോചിപ്പിച്ചു

ബമെന്ദ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നും അക്രമികള്‍ തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ കുട്ടികളെ മോചിപ്പിച്ചു. തിങ്കളാഴ്ചയാണ് വടക്കു-പടിഞ്ഞാറന്‍ മേഖലയിലെ ബമെന്ദയില്‍ നിന്ന് 79 സ്‌കുളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ബോര്‍ഡിംഗ് സ്‌കൂളിലെ കുട്ടികളെയാണ് ബന്ദിയാക്കിയത്.

അതേസമയം, കുട്ടികളെ വിട്ടയച്ചുവെങ്കിലും സ്‌കൂള്‍ പ്രിന്‍സിപ്പലും ഒരു അധ്യാപകനും ഡ്രൈവറും ഇപ്പോഴും അക്രമികളുടെ പിടിയിലാണ്. സംഭവത്തില്‍ പരസ്പരം പഴിചാരി സര്‍ക്കാരും വിഘടനവാദി സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

കുട്ടികളെ മോചിപ്പിക്കാന്‍ സൈന്യം രംഗത്തിറങ്ങിയെങ്കിലും എങ്ങനെയാണ് മോചിപ്പിച്ചതെന്ന് വ്യക്തമല്ല. ബന്ദിയാക്കപ്പെട്ട ചില കുട്ടികളുടെ വീഡിയോ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ പ്രചരിച്ചിരുന്നു. ബമെന്ദ പ്രെസ്ബീറ്റേറിയന്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളെയാണ് ബന്ദിയാക്കിയത്.  കുട്ടികളെ മോചിപ്പിച്ചുവെന്ന വാര്‍ത്ത മോചനത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയ വൈദികനും സ്ഥിരീകരിച്ചു.


LATEST NEWS