ഫിലിപ്പൈന്‍സില്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ 8 മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫിലിപ്പൈന്‍സില്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ 8 മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മനില : കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ദക്ഷിണ ഫിലിപ്പൈന്‍സില്‍ സംബോന്‍ഗ സിറ്റിക്കടുത്ത് മത്സ്യബന്ധനം നടത്തവെ കൊള്ളക്കാരുടെ സംഘം ബോട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.

അഞ്ചുപേരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. കൊള്ളക്കാരില്‍ എല്ലാവരുടെയും കൈവശം ആയുധങ്ങളുണ്ടായിരുന്നു. കടല്‍ക്കൊള്ളക്കാര്‍ ആക്രമണം തുടരവെ ബോട്ടിലുണ്ടായിരുന്ന ഏഴുപേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. ഇവരില്‍ രണ്ടുപേരാണ് കരയിലെത്തി നാട്ടുകാരെയും കോസ്റ്റ്ഗാര്‍ഡിനെയും വിവരമറിയിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ എട്ടുപേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അബു യാഫ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി കോസ്റ്റ്ഗാര്‍ഡ് മേധാവി അറിയിച്ചു.  


Loading...
LATEST NEWS