യുവതിയെ വാട്ട്സ്ആപ്പിലുടെ വിഡഢിയെന്ന് വിളിച്ച യുവാവിന് കോടതി 20,000 ദര്‍ഹം പിഴ വിധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതിയെ വാട്ട്സ്ആപ്പിലുടെ വിഡഢിയെന്ന് വിളിച്ച യുവാവിന് കോടതി 20,000 ദര്‍ഹം പിഴ വിധിച്ചു

നമ്മുടെ നാട്ടില്‍ വാട്ട്‌സ് ആപ്പുകള്‍ വഴി നിരവധി ആക്ഷേപ സന്ദേശങ്ങളും അതോടൊപ്പം മോശമായ മെസേജുകളും കൈമാറി വരുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത്തരം തെറ്റുകള്‍ പതിവായി കാണുമ്പോള്‍ ഇതിന് തക്കതായ ശിക്ഷ വിധിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുവാന്‍ കാരണമെന്ന് പലരും പറയാറുണ്ട്. ഇതാ ഇവിടെ വിദേശത്ത് നടന്നൊരു ചെറിയ സംഭവത്തില്‍ കോടതി പ്രതിയെ ശീക്ഷിച്ചത് പിഴ നല്‍കി കൊണ്ടാണ്.

കര്‍ശന നീയമങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നത്.മോശമായ വാക്കുകള്‍ മാത്രമല്ല തമാശയ്ക്ക് പറയുന്ന ചില പദങ്ങള്‍ പോലും യുഎഇയില്‍ ആളുകളെ ജയിലാക്കുന്നു. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാളെ നിസാരണെന്നും വങ്കനെന്നും വിളിക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ്. 
 


അതിനാല്‍ തന്നെ ഇവിടെ വെച്ച് വിവാഹനിശ്ചയം ചെയ്ത യുവതിയെ വാട്ട്സ്ആപ്പിലുടെ വിഡഢിയെന്ന് വിളിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു.ഇതിനെതിരെ യുവതി കോടതിയെ സമീപിച്ചതോടെയാണ് ഇയാള്‍ക്കെതിരെ കോടതി 20,000 ദര്‍ഹം പിഴ വിധിച്ചത്.കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്.നിലവില്‍ ഈ മാസം ഷാര്‍ജയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ സഹപ്രവര്‍ത്തകനെ നിസരാണെന്ന് വിശേഷിപ്പിച്ച വ്യക്തി വിചാരണ നേരിടുകയാണ്. അതായത്, രണ്ടു പേര്‍ സുഹൃത്തുക്കളെ പരിഹസിച്ചതിനാണ് രാജ്യത്ത് വിചാരണ നേരിടുന്നത്. രാജ്യത്തെ നിയമം കടുത്തതാണ് അതനുസരിച്ച് സാധാരണ ഗതിയില്‍ തമാശയായി പറയുന്ന വാക്കുകളിലെ പരിഹാസം പോലും കുറ്റകൃത്യമാണ്. 

അതിനാല്‍ തന്നെ, കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നത് ഇവ നേരിട്ടാണോ അതോ സോഷ്യല്‍ മീഡിയ പോലെയുള്ള നവമാധ്യമങ്ങള്‍ മുഖേനയാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്.കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നത് ഇവ നേരിട്ടാണോ അതോ സോഷ്യല്‍ മീഡിയ പോലെയുള്ള നവമാധ്യമങ്ങള്‍ മുഖേനയാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്.

മാത്രമല്ല, നേരിട്ട് അധിക്ഷേപിക്കുന്നത് രാജ്യത്തെ നിയമനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ ശിക്ഷ ഓണ്‍ലൈന്‍ മുഖനേയുള്ളവയ്ക്ക് കിട്ടുന്നതുമാണ്. കാരണം ഓണ്‍ലൈന്‍ മുഖനേയുള്ള ഇത്തരം അധിക്ഷേപങ്ങള്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ കൂടെ പരിധിയില്‍ വരുന്നതുമാണ്.അതുകൊണ്ട് ഇനി മുതലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുക.സ്ത്രീകള്‍ക്ക നേരെ ആക്ഷേപ സന്ദേശങ്ങളോ,അല്ലെങ്കില്‍ പരിഹാസ വാക്കുകളോ,മോശമായ രീതിയിലൊരു നോട്ടമോ, മോശകരമായ തരത്തിലുളള സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാതിരിക്കുക. രാജ്യത്തെ നീയമം കര്‍ശനമാണെന്ന് എല്ലാവരും ഓര്‍ക്കുക.