കൊറോണ വൈറസ് പടരുന്നു; ചൈനയിൽ മരണം 56 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊറോണ വൈറസ് പടരുന്നു; ചൈനയിൽ മരണം 56 ആയി

വുഹാൻ: കൊറോണ വൈറസ്​ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ഗുരുതരമായ സാഹചര്യമാണ്​ നില നില്‍ക്കുന്നതെന്ന്​ പ്രസിഡന്‍റ്​ ഷീ ജിങ്​ പിങ്​ പറഞ്ഞു. ഏറെ ഭീതി വിതക്കുന്ന വൈറസ് ചൈനയ്ക്ക് പുറമെ മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുന്നുണ്ട്. ചൈനയിൽ മരണ സംഖ്യ ദിനംപ്രതി വർധിക്കുന്നത് ലോകം മുഴുവൻ ആശങ്ക പടർത്തുന്നുണ്ട്. 

ചൈനയിൽ മാത്രം ജനുവരി 25 വരെ 1,975 പേര്‍ക്ക്​ കൊറോണ വൈറസ്​ ബാധിച്ചുവെന്നാണ്​ കണക്ക്​. ഹുബി ഭരണകൂടത്തി​​ന്റെ കണക്കുകള്‍ പ്രകാരം പുതുതായി 13 പേര്‍ വൈറസ്​ ബാധയേറ്റ്​ മരിച്ചിട്ടുണ്ട്​. 323 പേര്‍ക്ക്​ രോഗം ബാധിച്ചതായും അധികൃതര്‍ വ്യക്​തമാക്കുന്നു. വുഹാന്‍ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ്​ വൈറസ്​ ബാധ കൂടുതല്‍ പ്രശ്​നം സൃഷ്​ടിക്കുന്നത്​.

അതേസമയം, ഹുബിയുടെ സമീപ പ്രദേശമായ ഹെനാനിലും വൈറസ്​ മൂലം ഒരാള്‍ മരിച്ചു. ഷാങ്​ഹായിയിലും ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്​.