കൊറോണ മരണങ്ങൾ തുടരുന്നു; ഇന്നലെ മരിച്ചത് 116 പേർ, ആകെ മരണം 1486

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊറോണ മരണങ്ങൾ തുടരുന്നു; ഇന്നലെ മരിച്ചത് 116 പേർ, ആകെ മരണം 1486

ബെയ്ജിങ്: പിടിച്ച് കെട്ടാനാകാതെ കൊറോണ മരണങ്ങൾ വർധിക്കുന്നു. കൊറോണ ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 1486 ആയി. വൈറസ് ബാധയില്‍ ചൈനയില്‍ മാത്രം മറിച്ചത് 1483 പേരാണ്. വ്യാഴാഴ്ച ചൈനയില്‍ 116 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അതിനിടെ, ഇന്നലെ വൈറസ് ബാധയെ തുടര്‍ന്ന് 80കാരി ജപ്പാനില്‍ മരണപ്പെട്ടിരുന്നു.

ജപ്പാന്‍ കൂടാതെ ഹോങ്കോങ്, ഫിലിപ്പന്‍സ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


LATEST NEWS