കുടിയേറ്റക്കാര്‍ക്കെതിരായ മോശം പരാമര്‍ശവുമായി വീണ്ടും ട്രംപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുടിയേറ്റക്കാര്‍ക്കെതിരായ മോശം പരാമര്‍ശവുമായി വീണ്ടും ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരായ മോശം പരാമര്‍ശവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്.

യു.എസ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് മുമ്പാകെ ഹെയ്തിക്കും സാല്‍വദോറിനും നടത്തിയ കുടിയേറ്റത്തെ കുറിച്ചുള്ള പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. അമേരിക്കന്‍ ജനതയുടെ താല്‍പര്യമാണ് ട്രംപ് സംരക്ഷിക്കുന്നത്. പ്രസിഡന്‍റ് കുടിയേറ്റക്കാര്‍ക്ക് എതിരല്ല. രാജ്യത്തിന് സംഭാവന ചെയ്യുന്നവരെ ട്രംപ് സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റായതിനു ശേഷം ട്രംപ് നടത്തിയ പല പ്രസ്താവനകളും വിവാദമായിരുന്നു. ഹെയ്തി പൗരന്മാര്‍ എയ്ഡ്സ് വാഹകരാണെന്ന ട്രംപിന്‍റെ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.


LATEST NEWS