കറുത്ത സ്ത്രീയെ വെളുപ്പിച്ചതിന് മാപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കറുത്ത സ്ത്രീയെ വെളുപ്പിച്ചതിന് മാപ്പ്

വിവാദ പരസ്യത്തില്‍ മാപ്പു പറഞ്ഞ് സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ ഡോവ് പരസ്യം വംശീയ അധിക്ഷേപത്തിന്റെ രൂപത്തിലായതോടെ വിവാദമായിരുന്നു പരസ്യം വംശീയ അധിക്ഷേപത്തിന്റെ രൂപത്തിലായതോടെ പ്രമുഖ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ ഡോവിന് ഒടുവില്‍ മാപ്പു പറയേണ്ടി വന്നു. അമേരിക്കയിലാണ് സംഭവം.

ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച കറുത്ത വര്‍ഗക്കാരിയായ യുവതി അത് ഊരി മാറ്റുന്നതും അതിനടിയില്‍ വെള്ള വസ്ത്രത്തില്‍ വെളുത്ത വര്‍ഗക്കാരിയായ യുവതി പ്രത്യക്ഷപ്പെടുന്നതുമായിരുന്നു അവര്‍ പോസ്റ്റ് ചെയ്തത്. ഡോവ് ഇത് പിന്‍വലിച്ചെങ്കിലും അമേരിക്കന്‍ മേക്കപ് ആര്‍ട്ടിസ്റ്റായ നവോമി ബ്ലാക്ക് അതിന്റെ സ്‌ക്രീന്‍ ഷോട്ട് അവരുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ കടുത്ത ആക്രമണമാണ് പരസ്യത്തിനു നേരെ ഉയര്‍ന്നത്.സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി ഈ പരസ്യം.


LATEST NEWS