യു.എ.ഇയില്‍ സ്വദേശിവത്കരണം ഈ വര്‍ഷം ഇരട്ടിയാക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു.എ.ഇയില്‍ സ്വദേശിവത്കരണം ഈ വര്‍ഷം ഇരട്ടിയാക്കും

അബുദാബി : യു.എ.ഇയില്‍ സ്വദേശിവത്കരണം ഈ വര്‍ഷം ഇരട്ടിയാക്കുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. പ്രവാസികള്‍ക്ക് തിരിച്ചടിയായി കൊണ്ടാണ് നിലവില്‍ രാജ്യത്ത് സ്വദേശിവത്കരണം ഇരട്ടിയാക്കുന്നത്. മാത്രമല്ല, തൊഴില്‍ സ്വദേശിവത്കരണം 2018ല്‍ 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നിരുന്നാലും, 2019ല്‍ സ്വദേശിവത്കരണം പിന്നെയും ഇരട്ടിയാക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

കൂടാതെ, പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തുമെന്നും,ഇതിനുപുറമെ, കുടുംബങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി നയങ്ങള്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതായത്, കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളുടെ അവലോകനത്തിനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്യാനുമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം നടന്നത്.