മെല്‍ബണിലെ നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെല്‍ബണിലെ നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പ്

മെല്‍ബണ്‍: ആസ്ട്രലിയയിലെ മെല്‍ബണിലെ നിശാ ക്ലബിനു മുന്നില്‍ വെടിവെപ്പ്. സംഭവത്തില്‍ നിരവി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതേസമയം രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് നിശാ ക്ലബിന് മുന്നില്‍ വെടിവെപ്പുണ്ടായത്. ലവ് മെഷീന്‍ എന്ന നിശാ ക്ലബിന് മുന്നിലായിരുന്നു സംഭവം. 

വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ലഭ്യമായ വിഡീയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്നതിന് ശേഷവും ക്ലബ് പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.