കുവൈറ്റ് സിറ്റിയില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കുത്തനെ വര്‍ധിച്ചിരിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈറ്റ് സിറ്റിയില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കുത്തനെ വര്‍ധിച്ചിരിക്കുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. അതായത്, ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്ക് വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല, ഈജിപ്തില്‍ നിന്നുള്ള ഉള്ളിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നിലവില്‍ ഇറക്കുമതി നിര്‍ത്തിവെച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഉള്ളിയുടെ വില കുത്തനെ കൂടിയിരിക്കുന്നത്.

നിലവില്‍ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള കീടനാശിനുയുടെ അംശം ഈജിപ്ത്യന്‍ ഉള്ളിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സൗദി അറേബ്യയും തീരുമാനിച്ചിരുന്നതോടെയാണ് ഇന്ത്യന്‍ ഉള്ളിയ്ക്ക് ഇപ്പോള്‍ സാധാരണയേക്കാള്‍ ആവശ്യം വര്‍ധിച്ചിരിക്കുന്നത്. അതായത്, ഒരു ടണ്‍ഉള്ളിയുടെ വില 230 ഡോളറില്‍ നിന്ന് 300 ഡോളറായാണ് വര്‍ധിച്ചിരിക്കുന്നത്. 30 കിലോയ്ക്ക് 3.250 കുവൈറ്റ് ദിനറാണ് ഇപ്പോഴത്തെ വില വരുന്നത്.
 


LATEST NEWS