ഇന്ത്യന്‍ വംശജ ദിവ്യ സൂര്യദേവാര ജനറല്‍ മോട്ടോഴ്സിന്‍റെ സി.എഫ്.ഒ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ വംശജ ദിവ്യ സൂര്യദേവാര ജനറല്‍ മോട്ടോഴ്സിന്‍റെ സി.എഫ്.ഒ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറായി ഇന്ത്യന്‍ വംശജയയായ ദിവ്യ സൂര്യദേവാര (39)​ നിയമിതയായി. ചെന്നൈ സ്വദേശിയായ 2017 ജൂലായ് മുതല്‍ കന്പനിയുടെ കോര്‍പ്പറേറ്റ് ഫിനാന്‍സില്‍ വൈസ് പ്രസി‌ഡന്റായി സേവനം അനുഷ്ഠിച്ച്‌ വരികയാണ്.

നിലവിലെ സി.എഫ്.ഒ ചക്ക് സ്‌റ്റീവന്‍സ് സെപ്തംബര്‍ ഒന്നിന് വിരമിക്കുന്ന ഒഴിവിലാണ് ദിവ്യയുടെ നിയമനം. 2014 മുതല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം കൈകാര്യം ചെയ്യുന്ന മേരി ബാര (56)​യും ദിവ്യയുമാണ് ജനറല്‍​ മോട്ടോഴ്സിന്റെ ഈ പദവികളില്‍ എത്തുന്ന ആദ്യ വനിതകള്‍. 

മദ്രാസിലെ ചെന്നൈ സര്‍വകലാശാലയില്‍ നിന്ന് കോമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടിയ ദിവ്യ,​ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടി. 2005ല്‍ ഇരുപത്തിയഞ്ച് വയസുള്ളപ്പോള്‍ ഡിട്രോയിറ്റിലെ ജി.എം കന്പനിയില്‍ ജോലിക്ക് ചേര്‍ന്നു. അതിന് മുന്പ് യു.ബി.എസ്,​ പ്രൈസ് വാര്‍ട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്നീ കന്പനികളില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റും അക്കൗണ്ടന്റുമായിരുന്നു.