“ജീന്‍സിട്ടവളെ ബലാത്സംഗം ചെയ്യേണ്ടത് കടമ...”

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“ജീന്‍സിട്ടവളെ ബലാത്സംഗം ചെയ്യേണ്ടത് കടമ...”

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് വീണ്ടും പറയാതെ പറഞ്ഞ് ഈജിപ്തിലെ അഭിഭാഷകന്‍.റിപ്പിഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പുരുഷന്‍ ബലാത്സംഗം ചെയ്യണമെന്നും അങ്ങനെ ചെയ്യേണ്ടത് പൗരന്റെ രാജ്യത്തോടുള്ള കടമയാണെന്നും ചാനല്‍ചര്‍ച്ചയ്ക്കിടെയാണ് പ്രശ്‌സ്ത അഭിഷകന്‍ നബിന്‍ അല്‍ വഷ് പറഞ്ഞത്

.പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ ഈജിപ്ത് എന്ന നിയമത്തെ കുറിച്ചു നടന്ന ചര്‍ച്ചയ്ക്കിടെയാണ് അഭിഭാഷകന്റെ വിവാദ പരാമര്‍ശം.സ്ത്രീകള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട വസ്ത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കെയാണ് താഴേക്കുള്ള ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു പോകുന്ന സ്ത്രീകളെ കണ്ടാല്‍ സന്തോഷമാകുമോ എന്ന അഭിഭാഷകന്റെ ചോദ്യം.വനിതപാനലിസ്റ്റുകള്‍ കൂടി നിരന്ന ചര്‍ച്ചയിലെ വാദം സമൂഹത്തില്‍ ഏറെ പ്രോകപനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.