ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുക്കുന്നു; ശനിയാഴ്ച്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുക്കുന്നു; ശനിയാഴ്ച്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

മനാമ: ലുബാന്‍ ചുഴലിക്കാറ്റ് കരയോടടുത്തതോടെ ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യെമനിലും ശനിയാഴ്ച മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ വിഭാഗം. ദോഫര്‍ ഗവര്‍ണറേറ്റനു 290 കിലോ മീറ്റര്‍ അകലെ അറബിക്കടലില്‍ തെക്കുകിഴക്കായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. 

ദോഫര്‍, യെമന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി പടിഞ്ഞാറ്, വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ലുബാന്റെ സഞ്ചാരം. കാറ്റഗറി ഒന്നില്‍ ഉള്ള ചുഴലി അടുത്ത 48 മണിക്കൂറില്‍ കാറ്റ് കൂടുതല്‍ വേഗം കൈവരിച്ച കാറ്റഗറി രണ്ടിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. 

290 കിലോമീറ്റര്‍ അകലെയാണ് കാറ്റിപ്പോള്‍. വ്യാഴാഴ്ച രാവിലെ സാലാക്ക് 490 കിലോമീറ്റര്‍ അകലൊയിരുന്നു ചുഴലിക്കാറ്റ്. കാറ്റിനും മഴക്കുമൊപ്പം തിരമാലകള്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സലാല തുറമുഖം വ്യാഴാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആഞ്ഞു വീശിയേക്കാവുന്ന ചുഴലിയുടെ ആഘാതം തുറമുഖത്തു കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി തുറമുഖ അധികൃതര്‍ അറിയിച്ചു. 
 


LATEST NEWS