തൊഴില്‍ വിസ പുതുക്കലില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു ഒമാനില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊഴില്‍ വിസ പുതുക്കലില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു ഒമാനില്‍

മസ്‌കത്ത്: തൊഴില്‍ വിസ പുതുക്കലില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ഒമാന്‍. ഇനി മുതല്‍ തൊഴില്‍ വിസ പുതുക്കുണമെങ്കില്‍ നെഞ്ചിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ടും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വിദേശികളുടെ വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും പോകുമ്പോള്‍ എക്‌സ് റേ റിപ്പോര്‍ട്ട് കൂടി നല്‍കണം എന്നതാണ് ഈ പുതിയ നിയമം.

മെഡിക്കല്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ എക്‌സ്‌റേ എടുക്കണം. അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് എക്‌സ്‌റേ എടുക്കേണ്ടത്. വിസ മെഡിക്കല്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സെന്ററുകളില്‍ എക്‌സ്‌റേയും എടുക്കാം. എക്‌സ്‌റേ എടുക്കുന്നതിനൊപ്പം ഫോട്ടോയും വിരലടയാളവും കൂടി സെന്ററുകളില്‍ രേഖപ്പെടുത്തും.