ഉപാധിയില്ലാത്ത ചർച്ചക്ക് വീണ്ടും തയ്യാറായി ഖത്തർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപാധിയില്ലാത്ത ചർച്ചക്ക് വീണ്ടും തയ്യാറായി ഖത്തർ 

ഗ​ൾ​ഫ് പ്ര​തി​സ​ന്ധി മൂ​ന്ന് മാ​സം പി​ന്നി​ട്ടി​രി​ക്കെ പ​രി​ഹാ​ര​ത്തി​ന് പ്രത്യേക നീക്കങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത  തു​റ​ന്ന ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് വീ​ണ്ടും വ്യ​ക്ത​മാ​ക്കി ഖ​ത്ത​ർ രം​ഗ​ത്തുവ​ന്നു. ജ​നീ​വ​യി​ൽ ന​ട​ന്ന മ​നു​ഷ്യ​വ​കാ​ശ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​യാ​ണ്  ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​ത്. 

രാ​ജ്യ​ത്തിെ​ൻ​റ പ​ര​മാ​ധി​കാ​ര​ത്തി​ന് കോ​ട്ടം​ത​ട്ടാ​ത്ത ഏ​ത് വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യാ​വാം. എ​ന്നാ​ൽ ഉ​പാ​ധി​ക​ളു​മാ​യി ച​ർ​ച്ച​ക്ക് വ​ന്നാ​ൽ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ബി​ൻ ഹ​മ​ദ് ആൽ​ഥാ​നി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ർ വാ​ർ​ത്താ​ഏ​ജ​ൻ​സി ന​ൽ​കി​യ വാ​ർ​ത്ത പൂ​ർ​ണ​മാ​യും ശ​രി​യാ​ണ്. എ​ന്നാ​ൽ സം​സാ​രി​ച്ച് അ​ര മ​ണി​ക്കൂ​റി​ന​കം ത​ന്നെ സൗ​ദി നി​ല​പാ​ട് മാ​റ്റി​യ​തിെ​ൻ​റ  കാ​ര​ണം അ​റി​യി​ല്ലെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. 

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തിെ​ൻറ കൂ​ടി താ​ൽ​പ​ര്യ​മാ​ണ്  ഈ ​സം​സാ​രം ന​ട​ന്ന​ത്. പി​ന്നെ മി​നി​റ്റു​ക​ൾ​ക്ക​കം സൗ​ദി പി​ന്നോ​ട്ട് പോ​യ​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യ​മ​നി​ലെ സ​ഖ്യ സേ​ന​യോ​ടൊ​പ്പം ത​ങ്ങ​ൾ സ​ഹ​ക​രി​ച്ച​ത് ജി.​സി.​സി​യു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്. ത​ങ്ങ​ളു​ടെ സൈ​ന്യം സൗ​ദി അ​തി​ർ​ത്തി​യി​ൽ നി​ല​യു​റ​പ്പി​ച്ച​ത് അ​തി​ന് വേ​ണ്ടി​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പറഞ്ഞു.  


LATEST NEWS