ഒപെകില്‍ നിന്നും പിന്‍മാറാന്‍ പ്രഖ്യാപിച്ച ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഒപെകില്‍ നിന്നും പിന്‍മാറാന്‍ പ്രഖ്യാപിച്ച ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

ദോഹ : ഖത്തര്‍ തീരുമാനം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഒപെകില്‍ നിന്നും പിന്‍മാറാന്‍ പ്രഖ്യാപിച്ച ഖത്തറിന്റെ തീരുമാനമാണ് ഇന്ത്യയെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ചു പ്രതിദിനം 7000 ബാരല്‍ ക്രൂഡ് ഉത്പനങ്ങളാണ് ഖത്തര്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കൂടാതെ, ഖത്തറിന്റെ പിന്‍മാറ്റം ഇന്ത്യയെ പോലെ ഖത്തറിനെ ആശ്രയിക്കുന്ന ഇറക്കുമതി രാഷ്ട്രങ്ങളെ ബാധിക്കില്ലെന്നും ഡി എന്‍ എ റിപ്പോര്‍ട് ചെയ്തിരിക്കുന്നു.

ഖത്തര്‍ ലോകത്തെ ഏറ്റവും മികച്ച ഊര്‍ജ സ്രോതതസ്സും ഇന്ത്യയുടെ മിഡില്‍ ഈസ്റ്റിലെ മികച്ച പങ്കാളിയാണ് എന്നതിനാല്‍ ഖത്തറിനെ സംബ്ദന്ധിച്ച യാതൊരു രാഷ്ട്രീയ നീക്കങ്ങളും ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളെ പരോക്ഷമായി ബാധിച്ചേക്കുമെന്നു ഡ്രില്ലിംഗ് ആന്‍ഡ് എക്സ്പ്ലോരെഷന്‍ വേള്‍ഡ് ചീഫ് എഡിറ്റര്‍ അരുണ്‍ സിന്ഘാല്‍ വ്യക്തമാക്കിയിരിക്കുന്നു.
 


LATEST NEWS