മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞു പിറന്നു; ബ്രസീലിയന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്രനേട്ടം കൈവരിച്ച അപൂര്‍വ്വ ജനന കഥയെക്കുറിച്ചറിയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞു പിറന്നു; ബ്രസീലിയന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്രനേട്ടം കൈവരിച്ച അപൂര്‍വ്വ ജനന കഥയെക്കുറിച്ചറിയാം

ജനന കഥ പല രീതിയില്‍ നമ്മള്‍ ഇതിനോടകം കേട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ജന്മ കഥ അപൂര്‍വ്വമാണ്. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു  ജനന കഥയെക്കുറിച്ച് അറിയുന്നതുപോലും. മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ബ്രസീലില്‍ 32കാരി അമ്മയായിരിക്കുന്നു. ഇതോടെ ബ്രസീലിയന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.സാവോ പോളോയിലാണ് സംഭവം.

ലോകത്ത് ആദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് മാറ്റിവയ്ക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലില്‍ പിറന്ന പെണ്‍കുഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുകയാണ്.യാതൊരു വിധ രോഗങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും തന്നെ ഇല്ല ഈ കുട്ടിക്ക്.  അതായത് വ്യക്തമായി പറഞ്ഞാല്‍ കഴിഞ്ഞ ഡിസംബറില്‍ ആണ് 32 കാരിയായ ബ്രസീലിയന്‍ യുവതിയില്‍ നടത്തിയ പരീക്ഷണത്തില്‍ ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.2016 സെപ്തംബറില്‍ യൂണിവേഴ്സിറ്റി ഒഫ് സാവോ പോളോയിലെ ദാസ് ക്ലിനികാസ് ആശുപത്രിയില്‍ സ്‌ട്രോക്ക് വന്ന് മരിച്ച 45കാരിയില്‍ നിന്നാണ് ഗര്‍ഭപാത്രം, ജീവിച്ചിരിക്കുന്ന സ്ത്രീയിലേക്ക് മാറ്റിവച്ചത്. സ്വീകര്‍ത്താവിന് ജന്മനാ ഗര്‍ഭപാത്രം ഇല്ലായിരുന്നു. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്.

 

അമ്മയാകാന്‍ കഴിയാത്ത അനേകം സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്ന കൃത്രിമ ഗര്‍ഭധാരണം എന്നത് ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാണ് ഈ അപൂര്‍വ്വ സംഭവം. വൈദ്യശാസ്ത്രത്തിലെ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. വാടകഗര്‍ഭപാത്രത്തിലൂടെ കുട്ടികള്‍ ജനിച്ച അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരണപ്പെട്ട ഒരാളുടെ അവയവം തന്നെ മാറ്റിവെച്ച് വിജയം വരിക്കുന്നത് ഇതാദ്യമാണ്. അതായത്, ഇതിനുമുമ്പ് 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുളള സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ആദ്യ സംഭവം തന്നെയാണ്. ദി ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണലില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂന്ന് മക്കളുടെ മാതാവും പക്ഷാഘാതം മൂലം മരണമടഞ്ഞയാളുമായ 45 കാരിയായ യുവതിയില്‍ നിന്നും 32 കാരിയിലേക്ക് ഗര്‍ഭപാത്രം മാറ്റി വെയ്ക്കാന്‍ 11 മണിക്കൂറുകളാണ് വേണ്ടി വന്നത്. മാത്രമല്ല, ഇവരുടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയും ദാനം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ, പുതിയ അവയവം തിരസ്‌ക്കരിക്കാതിരിക്കാന്‍ വേണ്ടുന്ന മരുന്നുകള്‍ നല്‍കി 32 കാരിക്ക് രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കേണ്ടി വന്നു.

ഗര്‍ഭപാത്രം മാറ്റി വെയ്ക്കലിന് ശേഷം ഈ യുവതിക്ക് 37 ദിവസത്തിന് ശേഷമായിരുന്നു ആര്‍ത്തവം ഉണ്ടായത്. ഏഴു മാസങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയാകും വരെ കൃത്യമായി ആര്‍ത്തവം ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു മുമ്പു തന്നെ സ്വീകര്‍ത്താവിന്റെ അണ്ഡാശയത്തില്‍ നിന്ന് അണ്ഡങ്ങള്‍ ശീതീകരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐ.വി.എഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭം ധരിച്ചു. എട്ടാം മാസത്തിലാണ് സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശസ്ത്രക്രിയ വഴിയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കുട്ടി പിറന്നുവീണതിന് തൊട്ടുപിന്നാലെ തന്നെ വെച്ചുപിടുപ്പിച്ച ഗര്‍ഭപാത്രം നീക്കുകയും ചെയ്തു. സാധാരണഗതിയില്‍ പ്രസവിച്ച് ഏതാനും നാള്‍ കഴിഞ്ഞാണ് ഇക്കാര്യം ചെയ്യാറുള്ളത്. എനന്ാല്‍ ഇവിടെ ഉടന്‍ ത്‌ന്നെ നീ്ക്കം ചെയ്യുകയായിരുന്നു.

2000ല്‍ സൗദി അറേബ്യയിലാണ് ഇത്തരം പരീക്ഷണം ആദ്യം നടന്നിരിക്കുന്നത്. ഇതിനുപുറമെ, ഇക്കാര്യത്തില്‍ നേരത്തേ മുതല്‍ പരീക്ഷണം നടത്തുന്ന സ്വീഡനില്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നും ഗര്‍ഭപാത്രം മാറ്റിവെച്ച ഒമ്പതു സംഭവങ്ങളില്‍ എട്ടു കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മാത്രമല്ല, സെര്‍ബിയയിലും ഇത്തരത്തില്‍ ഗര്‍ഭപാത്രം മാറ്റി വെച്ച് രണ്ടു കുട്ടികള്‍ ജനിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇതെല്ലാം ജീവിച്ചിരുന്നവരുടേതായിരുന്നു. 

അപൂര്‍വ്വമായ ഈ ജനനത്തിന് പിന്നില്‍, പുതിയ അവയവം പുറന്തള്ളാതിരിക്കാന്‍ സ്വീകര്‍ത്താവിന് ഇമ്യൂണ്‍ സപ്രസിംഗ് മരുന്നുകള്‍ നല്‍കിയിരുന്നു.ഏഴ് മാസത്തിനു ശേഷം നേരത്തേ ശീതീകരിച്ച് സൂക്ഷിച്ച അണ്ഡങ്ങള്‍ ഗര്‍ഭാശയത്തിലേക്ക് നിക്ഷേപിച്ചിരുന്നു. കൂടാതെ,35 ആഴ്ചകള്‍ക്ക് ശേഷം സിസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വൈദ്യശാസ്ത്രം വിജയ കുതിപ്പിലേയ്ക്ക് കുതിച്ച് കയറുന്ന ഈ മോഡേര്‍ണ്‍ യുഗത്തില്‍ ശസ്ത്രക്രീയയിലൂടെയുളള ഇത്തരത്തിലുളള അപൂര്‍വ്വ ജനനം ഇനിയും ഭൂമിയില്‍ ഉണ്ടാവും. അതിനായി  ഇത്തരത്തില്‍ രണ്ടു ഗര്‍ഭപാത്രങ്ങള്‍ കൂടി മാറ്റിവെയ്ക്കലിന് ഒരുങ്ങുകയാണ് ബ്രസീലിയനിലെ ഈ വിദഗ്ദ്ധ ഡോക്ടര്‍മാര്‍. അമ്മയാകാന്‍ മറ്റുളള സ്ത്രീകള്‍ക്ക് ശുഭ പ്രതീക്ഷയാണ് ഇതിലൂടെ നല്‍കുന്നത്.
 


LATEST NEWS