ഫോണ്‍ മോഷ്ടിച്ചയാളെ ഉടമസ്ഥന്‍ സാഹസികമായി പിടികൂടുന്ന വിഡിയോ വൈറലാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫോണ്‍ മോഷ്ടിച്ചയാളെ ഉടമസ്ഥന്‍ സാഹസികമായി പിടികൂടുന്ന വിഡിയോ വൈറലാകുന്നു

ബെയ്ജിങ്: മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്ന കളഞ്ഞ മോഷ്ടാവിനെ ഉടമസ്ഥന്‍ സാഹസികമായി പിടികൂടുന്ന വിഡിയോ വൈറലാകുന്നു ചൈനയിലെ ഗ്യാങ്‌ദോംങ് പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്.വാഹനം റോഡിൻ്റെ വശത്തായി ട്രക്ക് പാര്‍ക്ക് ചെയ്തശേഷം പുറത്ത് നില്‍ക്കുകയായിരുന്നു ഡ്രൈവര്‍. ഈ സമയം ബൈക്കിലെത്തിയ മോഷ്ടാവ് ട്രക്കിലുണ്ടായിരുന്ന ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.എന്നാല്‍ പണി പുറകെ വരുമെന്ന് കള്ളന്‍ പ്രതീക്ഷിച്ചതേയില്ല.യു ടേണ്‍ എടുത്ത് തിരികെ വന്ന മോഷ്ടാവിൻ്റെ വാഹനത്തിലേക്ക് ട്രക്ക് ഡ്രൈവര്‍ സിനിമാ സ്‌റ്റൈലില്‍ എടുത്ത് ചാടുകയും മോഷ്ടാടാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇങ്ങനെയൊരു സംഭവം പ്രതീക്ഷിക്കാഞ്ഞതുകൊണ്ട് അന്തംവിട്ടു നില്‍ക്കുന്ന മോഷ്ടാവിനെയും വീഡിയോയില്‍ കാണാം.


LATEST NEWS