ട്രംപിന്റെ ഡെപ്യൂട്ടി അസിസ്​റ്റൻറായി ഇന്ത്യൻ വംശജൻ നിയമിതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രംപിന്റെ ഡെപ്യൂട്ടി അസിസ്​റ്റൻറായി ഇന്ത്യൻ വംശജൻ നിയമിതനായി

അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ ഇന്ത്യൻ അമേരിക്കൻ വശംജ​നെ ​ഉന്നത സ്​ഥാനത്ത്​ നിയമിച്ചതായി വൈറ്റ്​ ഹൗസ്​ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ അമേരിക്കക്കാരനായ രാജ്​ ഷായെയാണ്​ പ്രസിഡൻറി​​​ന്റെ  ഡെപ്യൂട്ടി അസിസ്​റ്റൻറായി നിയമിച്ചത്. പ്രിൻസിപ്പൽ ഡെപ്യൂട്ടി ​ പ്രസ്​ സെ​ക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കും.  

ട്രംപി​​ന്റെ വിശ്വസ്​തയായ ഹോപ്​ ഹിക്​സിനെ കമ്മ്യൂണിക്കേഷൻ ഡയറക്​ടറായും നിയമിച്ചു. നേരത്തെ, പ്രസിഡൻറി​​ന്റെ അസിസ്​റ്റൻറായും ഇടക്കാല കമ്മ്യൂണിക്കേഷൻ ഡയറക്​ടറായും ഹിക്​സ്​ ​പ്രവർത്തിച്ചിട്ടുണ്ട്​. 32കാരനായ ഷായുടെ മാതാപിതാക്കൾ ഗുജറാത്ത്​ സ്വദേശികളാണ്.


LATEST NEWS