ലോകമെങ്ങും വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇന്ത്യയില്‍നിന്ന് 1.5 ലക്ഷം റോസാപ്പൂക്കള്‍ നേപ്പാള്‍ ഇറക്കുമതി ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകമെങ്ങും വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇന്ത്യയില്‍നിന്ന് 1.5 ലക്ഷം റോസാപ്പൂക്കള്‍ നേപ്പാള്‍ ഇറക്കുമതി ചെയ്യും

കാഠ്മണ്ഡു: ലോകമെങ്ങും വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അതിനായി ഇന്ത്യയില്‍നിന്ന് 1.5 ലക്ഷം റോസാപ്പൂക്കള്‍ നേപ്പാള്‍ ഇറക്കുമതി ചെയ്യും. 94 ലക്ഷം രൂപയ്ക്കാണ് നേപ്പാള്‍ പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് നേപ്പാള്‍ ഫ്‌ലോറികള്‍ച്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇനി ഏതാനുംദിവസങ്ങള്‍ മാത്രം ബാക്കി. പ്രണയദിനമായ ഫെബ്രുവി 14 വാലന്റൈന്‍സ് ദിനത്തിനായിട്ടാണ് റോസാപ്പൂക്കള്‍ നേപ്പാള്‍ ഇറക്കുമതി ചെയ്യുന്നത്. വാലന്റൈന്‍സ്് ദിനത്തില്‍ കമിതാക്കള്‍ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. 

മാത്രമല്ല, ഈവര്‍ഷം 200,000 റോസാപ്പൂക്കള്‍ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. കൂടാതെ,ഏകദേശം 1.5 ലക്ഷം റോസാപ്പൂക്കളാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. കനത്ത തണുപ്പ് കാരണം നേപ്പാളിലെ റോസാപ്പൂ കൃഷി വന്‍ നഷ്ടത്തിലാണ്. 

2018ലെ വാലന്റൈന്‍സ്് ദിനത്തില്‍ 79 ലക്ഷം രൂപയ്ക്ക് നേപ്പാള്‍ ഇന്ത്യയില്‍നിന്ന് റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. മാത്രമല്ല, ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ, കാഠ്മണ്ഡു താഴ്‌വരയില്‍ മാത്രം റോസാപ്പൂക്കളുടെ ആവശ്യക്കാര്‍ക്ക് 60 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
 


LATEST NEWS