അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാകിസ്താന്‍ ടിവി ചാനൽ;പരസ്യം വിവാദത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാകിസ്താന്‍ ടിവി ചാനൽ;പരസ്യം വിവാദത്തില്‍

ഇസ്ലാമാബാദ്‌: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാകിസ്താന്‍ ടിവി ചാനലിന്റെ പരസ്യം വിവാദത്തില്‍. ഇന്ത്യ - പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയാറാക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.

ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ - പാക് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ‘മോക്ക മോക്ക’ വീഡിയോയ്ക്ക് സമാനമായ തരത്തിലാണ് ചാനല്‍ പരസ്യം തയാറാക്കിയത്. അഭിനന്ദന്‍ വര്‍ധനമാന്റെ മുഖവുമായി സാമ്യമുള്ളയാളാണ് പരസ്യചിത്രത്തില്‍. അഭിനന്ദനെ പോലെ മീശവെച്ച അഭിനേതാവാണ് പരസ്യചിത്രത്തിലുള്ളത്. ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. കാമറക്ക് പിന്നിലുള്ളയാളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പാക് സേന പുറത്തുവിട്ട അഭിനന്ദൻ വർത്തമാന്റെ വീഡിയോയെ അനുകരിച്ചാണ് പരസ്യം.


LATEST NEWS