അഫ്​ഗാനിസ്​താൻ വിഷയം: ചരിത്രത്തിലാദ്യമായി ഇന്ത്യ താലിബാനുമായി ചർച്ച നടത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഫ്​ഗാനിസ്​താൻ വിഷയം: ചരിത്രത്തിലാദ്യമായി ഇന്ത്യ താലിബാനുമായി ചർച്ച നടത്തുന്നു

ചരിത്രത്തിലാദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുന്നു. ഇന്ന്​ മോസ്​കോയിൽ വെച്ചാണ്​ അനൗദ്യോഗിക ചർച്ച നടക്കുന്നത്. റഷ്യയുടെ ക്ഷണപ്രകാരം അഫ്​ഗാനിസ്​താനിൽ സമാധാനം സ്​ഥാപിക്കുന്നതിനായുള്ള ചർച്ചയിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ യു.എസ്​, പാകിസ്​താൻ, ചൈന എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്​. അഫ്​ഗാനിസ്​താനിൽ സമാധാന പ്രവർത്തനങ്ങൾക്ക്​ മുൻകൈയെടുക്കുന്നത്​ റഷ്യയാണ്​. 

അഫ്​ഗാനിസ്​ഥാനിലെ ഇന്ത്യൻ അംബാസിഡർ അമർ സിൻഹ, പാകിസ്​താനിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവൻ എന്നിവരാണ്​ ​ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്​. അഫ്​ഗാനിസ്​താനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും വിദേശകാര്യ വാക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു

റഷ്യൻ പ്രസിഡൻറ്​ വ്ലാദിമർ പുചിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ്​ അഫ്​ഗാനിസ്​താനിൽ സമാധാനം കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ പങ്കാളിത്തം അറിയിച്ചത്. അനൗദ്യോഗികമായാണ്​ ഇന്ത്യ ചർച്ചയിൽ പങ്കാളിയാകുന്നത്.


LATEST NEWS