വീണ്ടും വ്യോമാക്രമണം ഉണ്ടായെന്ന ആരോപണവുമായി സിറിയ; നിഷേധിച്ച് അമേരിക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീണ്ടും വ്യോമാക്രമണം ഉണ്ടായെന്ന ആരോപണവുമായി സിറിയ; നിഷേധിച്ച് അമേരിക്ക

രാജ്യത്തിനുനേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായെന്ന ആരോപണവുമായി സിറിയ. തലസ്ഥാനമായ ദമാസ്കസിലെ ഹോംസില്‍ ഷെയ്‌രാത് വ്യോമ താവളത്തിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണു സിറിയയുടെ ആരോപണം. മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്നും സിറിയന്‍ ടെലിവിഷന്‍ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ആരോപണം അമേരിക്ക നിഷേധിച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു.

അതിനിടെ, സിറിയയിലെ ഗൗട്ടയില്‍ യുഎന്‍ രാസായുധ വിദഗ്ധര്‍ പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു റഷ്യ വ്യക്തമാക്കി. മതിയായ സുരക്ഷയുണ്ടോ എന്ന് സംശയമുണ്ടായിരുന്നതിനാലാണു പരിശോധന നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടതെന്നും തെളിവ് കിട്ടാതിരിക്കാന്‍ വേണ്ടി ഒത്തുകളിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. നാളയാണ് യുഎന്‍ രാസായുധ വിദഗ്ധര്‍ ഗൗട്ടയില്‍ പ്രത്യേക പരിശോധന നടത്തുക.