ആമസോണ്‍ റീറ്റെയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു; ഒട്ടേറെപ്പേര്‍ക്ക്ജോലി നഷ്ടമാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആമസോണ്‍ റീറ്റെയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു; ഒട്ടേറെപ്പേര്‍ക്ക്ജോലി നഷ്ടമാകും

വാഷിങ്ടണ്‍: ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ആമസോണ്‍ ജീവനക്കാരെ പിരിച്ചു വിടുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലുള്ള ആമസോണ്‍ ആസ്ഥാനത്തുനിന്നും മാത്രം നൂറു കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് വിവരം.  പുതിയ വ്യാപാര നയത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍. 

നിലവില്‍ ആമസോണിന് അപ്രമാദിത്വമുള്ള ഓണ്‍ലൈന്‍ റീറ്റെയില്‍ വ്യാപാരരംഗത്ത് തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കി മറ്റു മേഖലകളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാനാണ് കമ്ബനിയുടെ നീക്കമെന്നാണ് സൂചന. മറ്റു രാജ്യങ്ങളിലുള്ള ആമസോണിന്റെ ഓഫീസുകളിലും പിരിച്ചുവിടല്‍ ഒട്ടേറെപ്പേര്‍ക്ക്ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം മാത്രം വിവിധ രാജ്യങ്ങളിലായി 1.3 ലക്ഷം പേരെയാണ് ആമസോണ്‍ ജോലിക്കെടുത്തത്. 


LATEST NEWS