വിശ്വാസം വ്രണപ്പെടുത്തുന്ന രീതിയിൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ ഇനി ആമസോണില്‍ ലഭ്യമാകില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശ്വാസം വ്രണപ്പെടുത്തുന്ന രീതിയിൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ ഇനി ആമസോണില്‍ ലഭ്യമാകില്ല

വാഷിംഗ്ടണ്‍: ഇസ്‌ലാം മത വിശ്വാസം വ്രണപ്പെടുത്തുന്ന രീതിയിൽ ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ലഭ്യമാകില്ല. ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് എന്നിവയാണ് ആമസോണ്‍ നിര്‍ത്തലാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക് ഉപദേശക സംഘടനയായ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇസ്‌ലാമിക് കാലിഗ്രാഫിയിൽ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് പോലുള്ള ഉത്പന്നങ്ങളാണ് ആമസോൺ വില്പനയ്ക്ക് വെച്ചിരുന്നത്. ഇതിനെതിരെ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് രംഗത്ത് വരികയായിരുന്നു. ആമസോണില്‍ വില്‍ക്കുന്ന ഇത്തരം ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി വരികയാണ് സിഎഐആര്‍.

ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സ്‌പെയിനിലെ അല്‍ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടോയ്‌ലറ്റ് സീറ്റ് കവര്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ആമസോണ്‍ വില്‍ക്കുന്നതായി സിഎഐഅര്‍ ആരോപിച്ചു.