ഉത്തരകൊറിയൻ അതിർത്തിയിൽ ബോംബർ വിമാനങ്ങൾ പറത്തി അമേരിക്ക 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തരകൊറിയൻ അതിർത്തിയിൽ ബോംബർ വിമാനങ്ങൾ പറത്തി അമേരിക്ക 

ഉത്തര കൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് വ്യോമസേനയുടെ ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയയെ ഭയപ്പെടുത്താനായി യുഎസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം.

ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്. ദക്ഷിണ കൊറിയയുടെ എഫ്-15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. 

ഉത്തരകൊറിയക്കുള്ള മുന്നറിയിപ്പായി യുഎസിന്റെ ഈ പോര്‍വിമാനങ്ങള്‍ ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളത്തില്‍നിന്നാണു പറന്നുയര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യുഎസിന്റെ സൈനിക നടപടി.


LATEST NEWS