അമേരിക്കയില്‍ മിസൈല്‍ ആക്രമണമുണ്ടാവുമെന്ന്​ വ്യാജസന്ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയില്‍ മിസൈല്‍ ആക്രമണമുണ്ടാവുമെന്ന്​ വ്യാജസന്ദേശം

വാഷിംഗ്ടണ്‍: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി അമേരിക്കയില്‍ വ്യാജ ജാഗ്രതാ സന്ദേശം. മിസൈലാക്രമണമുണ്ടാകുമെന്നും കരുതിയിരിക്കണമെന്നുമുള്ള സന്ദേശമാണ് ഹവായിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഉത്തരകൊറിയന്‍ മിസൈലാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് വ്യാജസന്ദേശം പരിഭ്രാന്തി സൃഷ്ടിച്ചത്.

'ഹവായിയില്‍ മിസൈലാക്രമണത്തിന് സാധ്യത. എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങള്‍ കണ്ടെത്തിക്കൊള്ളുക' എന്ന സന്ദേശം സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് മൊബൈലിലൂടെയാണ് ജനങ്ങളിലേക്കെത്തിയത്. ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും വാര്‍ത്തയിലൂടെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. അരണമിക്കൂറിനു ശേഷമാണ് സന്ദേശം വ്യാജമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്.

ജീവനക്കാരിലാരോ തെറ്റായ ബട്ടണ്‍ അമര്‍ത്തിയതാണ് ഏജന്‍സി സെന്ററില്‍ നിന്ന് സന്ദേശം പ്രചരിക്കാന്‍ കാരണമെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഹവായി ഗവര്‍ണര്‍ ഡേവിഡ് ലെജി പറഞ്ഞു. സുരക്ഷാമുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ ജീവനക്കാരന് കയ്യബദ്ധം പറ്റിയതാണെന്ന് ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ വേണ്‍ മിയാഗിയും അറിയിച്ചു.           


LATEST NEWS