അമേരിക്കയിലെ നിശാക്ലബ്ബില്‍ അജ്ഞാതന്റെ വെടിവയ്പ്പ്; പോലീസ് അടക്കം 12 പേര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കയിലെ നിശാക്ലബ്ബില്‍ അജ്ഞാതന്റെ വെടിവയ്പ്പ്; പോലീസ് അടക്കം 12 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കയിലെ നിശാ ക്ലബില്‍ അജ്ഞാതന്റെ വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം 12 പേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയ തൗസന്‍ഡ് ഓക്‌സിലിലെ ബോര്‍ഡര്‍ ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്‍ നിശാ ക്ലബില്‍ അമേരിക്കന്‍ സമയം രാത്രി 11:20നായിരുന്നു സംഭവം. കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നിശാ ക്ലബില്‍ നടന്ന പരിപാടിയില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് വെടിവെപ്പ് നടന്നത്. വടക്ക്-പടിഞ്ഞാറ് ലോസ്ആഞ്ചലോസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് സംഭവം. വെടിവെപ്പില്‍ 10 പേര്‍ പരിക്കേറ്റു. വെടിവെപ്പ് നടത്തിയ അക്രമിയുടെ മൃതദേഹവും നിശാ ക്ലബിനുള്ളില്‍ നിന്ന് കണ്ടെത്തി. എന്നാല്‍, ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ സ്വയം നിറയൊഴിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല. 


LATEST NEWS