ഓ​സ്ട്രേ​ലി​യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ലെക്ക് 38 അജ്ഞാത പാര്‍സലുകള്‍; ഒരാള്‍ അ​റ​സ്റ്റി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓ​സ്ട്രേ​ലി​യ​ന്‍ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ലെക്ക് 38 അജ്ഞാത പാര്‍സലുകള്‍; ഒരാള്‍ അ​റ​സ്റ്റി​ല്‍

മെല്‍ബണ്‍: ഓ​സ്ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലെറ്റുകളില്‍ ഉള്‍പെടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ലും 38 അജ്ഞാത പാര്‍സലുകള്‍. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. കാ​ന്‍​ബ​റ, മെ​ല്‍​ബ​ണ്‍, സി​ഡ്നി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ണ്‍​സു​ലേ​റ്റു​ക​ളി​ലേ​ക്ക് പാ​ഴ്സ​ലു​ക​ള്‍ അ​യ​ച്ച ആ​ളെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ബ്രിട്ടണ്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഇന്ത്യ, ഇറ്റലി, സ്പെയിന്‍ തുടങ്ങി 12 രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പാര്‍സലുകളില്‍ എന്താണെന്നുള്ളത് പരിശോധിച്ച് വരികയാണ്. 

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അപായപ്പെടുന്നതൊന്നും പാര്‍സലുകളില്‍ ഇല്ല. ഇവ അയച്ചതെന്ന് സംശയിക്കുന്ന 38കാരനെ ആസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങള്‍ക്കോ അധികൃതര്‍ക്കോ യാതൊരു ഭീഷണിയും ഇതുവരെ ഉയര്‍ന്നിട്ടില്ല. 

ആ​സ്ബ​സ്റ്റോ​സ് എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ക​വ​റു​ക​ളി​ല്‍ പ്ലാ​സ്റ്റി​ക് കൂ​ട്ടി​ല്‍ വെ​ളു​ത്ത പൊ​ടി പോ​ലു​ള്ള വ​സ്തു ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് മെ​ല്‍​ബ​ണി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച്‌ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും വൈ​ദ്യ​സം​ഘ​വും കോ​ണ്‍​സു​ലേ​റ്റു​ക​ളി​ല്‍ എ​ത്തി. പോ​ലീ​സ് കെ​ട്ടി​ട​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഒ​ഴി​പ്പി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ക്ക​റ്റു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി.