ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം

മനില: ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകി സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം. ഇന്ത്യ–പസഫിക് ചൈനയുടെ കടന്നുകയറ്റത്തിനെതിരെയാണ് ചതുര്‍രാഷ്ട്ര സഖ്യത്തിന്റെ മുന്നറിയിപ്പ്. 

ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു പസഫിക് മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത്. ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ ചതുർരാഷ്ട്ര സഖ്യത്തിന്റെ നീക്കങ്ങള്‍ നിർണായകമാകും. നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങൾ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയിൽ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ അറിയിച്ചു.