കോംഗോയില്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോംഗോയില്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം. വടക്കന്‍ കിവു പ്രവിശ്യയിലെ ലുബേറോയില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണമുണ്ടായത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ആക്രമണകാരികള്‍ കൊല്ലപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ കിവുവിലെ പ്രധാന നഗരമാണ് ലുബേറോ, ഇവിടുത്തെ പലനഗരങ്ങളും അനധികൃത ആയുധവ്യാപാര സംഘങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി 2664 ഇന്ത്യന്‍ സൈനികരാണ് കോംഗോയിലുള്ളത്. മുമ്പ് 2010 ലും സമാധാനദൗത്യത്തിനു പോയ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ വടക്കന്‍ കിവുവിലെ കിരുമ്പയില്‍ വച്ച് ആക്രമണമുണ്ടായിരുന്നു. അന്ന് മൂന്ന് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.