ബലിപെരുന്നാള്‍; ബഹ്‌റൈനില്‍ 105 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബലിപെരുന്നാള്‍; ബഹ്‌റൈനില്‍ 105 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കും

മനാമ: ബലിപെരുന്നാള്‍ പ്രമാണിച്ച്‌ ബഹ്‌റൈനിലെ 105 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കും. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. 

ജയില്‍ നിയമങ്ങള്‍ അനുസരിച്ച്‌ കഴിയുന്ന തടവുകാരാണ് പ്രധാനമായും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്.

ബലിപെരുന്നാള്‍ പരിഗണിച്ച്‌ രാജാവ് നല്‍കുന്ന ഈ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാനും രാജ്യത്തിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാകാനും ഉള്ള അവസരമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.  


LATEST NEWS