റോഹിങ്ക്യന്‍ മുസ്ലീങ്ങളെ മ്യാന്മാര്‍ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 റോഹിങ്ക്യന്‍ മുസ്ലീങ്ങളെ മ്യാന്മാര്‍ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ്

ധാക്ക: കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ ആയിരക്കണക്കിന് റോഹിങ്ക്യ മുസ്ലീങ്ങളെ മ്യാന്മാര്‍ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ്.  പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയാണ് ഈ ആവശ്യം ഉന്നയിച്ചത്. . മ്യാന്മാറില്‍ നിത്തെത്തിയ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്ക് ബംഗ്ലാദേശ്  താല്‍ക്കാലികമായി അഭയവും സഹായവും നല്‍കുന്നുണ്ട്.  എന്നാല്‍ ഉടന്‍ തന്നെ ഇവരെ തിരിച്ചുകൊണ്ടുപോകാന്‍ മ്യാന്മാര്‍ നടപടിയെടുക്കണമെന്ന് ഹസീന ആവശ്യപ്പെട്ടു.

കോക്ക്‌സ് ബസാര്‍ ജില്ലയിലെ അഭയാര്‍ഥി കേന്ദ്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. ആഗസ്റ്റ് 25 നുശേഷം മാന്മ്യാറില്‍ നിന്ന് 370000 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്.  അതേസമയം    മ്യാന്മാറില്‍ നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് നാഫ് നദിയില്‍ മുങ്ങി 100 പേര്‍ മരിച്ചു.

ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമത്തിനടത്ത് ചൊവ്വാഴ്ച രാത്രിയിലാണ് അപകടം. കുട്ടികളടക്കമുളളവരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞതായി ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ് കമാന്‍ഡര്‍ കേണല്‍ എസ് എം അരിഫുള്‍ ഇസ്ലാം പറഞ്ഞു.  മ്യാന്മാറില്‍ കലാപം ആരംഭിച്ച ആഗസ്റ്റ് 25 നു ശേഷം ഇവര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.