ബംഗ്ളാദേശി എഴുത്തുകാരനെ കടയില്‍ നിന്നും വലിച്ചിറക്കി വെടിവെച്ചു കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബംഗ്ളാദേശി എഴുത്തുകാരനെ കടയില്‍ നിന്നും വലിച്ചിറക്കി വെടിവെച്ചു കൊന്നു

ധാക്ക: ബംഗ്ളാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷഹസാന്‍ ബച്ചുവിനെ വെടിവെച്ചുകൊന്നു. കവിതകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന 'ബിശാക പ്രോകശിനി' എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്‍റെ ഉടമയാണ് ഇദ്ദേഹം. 
അതേസമയം, കൊലപാതകത്തിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമായിട്ടില്ല. ഇഫ്താറില്‍ പങ്കെടുക്കാനായി പോകവെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായി ഫാര്‍മസിയില്‍ കയറിയതായിരുന്നു ഇദ്ദേഹം. പൊടുന്നനെ രണ്ട് ബൈക്കുകളിലായി വന്ന അഞ്ച് യുവാക്കള്‍ ഷോപ്പില്‍ നിന്നും വലിച്ചിറക്കുകയായിരുന്നു. നാടന്‍ ബോംബുപയോഗിച്ച്‌ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ഇദ്ദേഹത്തെ ഇവര്‍ വെടിവെച്ച്‌ കൊന്നത്.

ഇതുവരെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.