ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം : വർണ വിവേചനമാണ് രാജ്യം  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം : വർണ വിവേചനമാണ് രാജ്യം  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

വാഷിംഗ്ടൺ: അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം. സാധാരണക്കാർ അണിനിരന്നാൽ മാറ്റം സാധ്യമാകുമെന്നു പറഞ്ഞ ഒബാമ വർണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കൂട്ടിച്ചേർത്തു.

നിയമങ്ങൾ മാറിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഹൃദയങ്ങൾ മാറിയാലെ കൂടുതൽ മുന്നേറാൻ കഴിയുകയുള്ളൂവെന്നും പറഞ്ഞ ഒബാമ ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും വ്യക്‌തമാക്കി. രാഷ്ട്രീയത്തെക്കാള്‍ ഉപരി, അമേരിക്കന്‍ ജനതയുടെ ഐക്യത്തിന് ഉന്നല്‍ നല്‍കിയാണ് ബരാക് ഒബാമ ഷിക്കാഗോയില്‍ വെച്ച് നടന്ന വിടവാങ്ങള്‍ പ്രസംഗത്തില്‍ സംസാരിച്ചത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ് ലാമിക് സ്‌റ്റേറ്റിനെതിരായ രാജ്യാന്തര സഹകരണം വിജയിച്ച് കൊണ്ടിരിക്കുകയാണ്. ഏറെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. രാജ്യത്തെ ജനാധിപത്യത്തിന് നിങ്ങളെ ആവശ്യമാണ്. 240 വര്‍ഷത്തോളം പൗരത്വത്തിനായി രാജ്യം നടത്തിയ പോരാട്ടം, ഒരോ തലമുറയ്ക്കും പുതു ലക്ഷ്യങ്ങള്‍ നല്‍കുന്നു.എട്ട് വര്‍ഷത്തെ ഭരണകാല നേട്ടങ്ങള്‍ പറയാനും  മറന്നില്ല. മാറ്റങ്ങള്‍ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായത്. ഭാര്യ മിഷേല്‍ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. 


Loading...
LATEST NEWS