ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയെന്ന് ജാഗ്രതാ നിര്‍ദ്ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയെന്ന് ജാഗ്രതാ നിര്‍ദ്ദേശം

ഒമാന്‍: ഗള്‍ഫ് മേഖലയില്‍ കാലാവസ്ഥാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരമാലകള്‍ 11 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

പ്രധാനമായും ഒമാന്‍ കടലിനു സമീപം ബുധന്‍ മുതല്‍ വ്യാഴാഴ്ച വൈകിട്ടുവരെയാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമെന്നോണം യുഎഇയുടെ വിവിധ മേഖലകളില്‍ ബുധനാഴ്ച രാവിലെ ചാറ്റല്‍ മഴ അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള മൂടല്‍ മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും വ്യക്തമാക്കുന്നു. ആഭ്യന്തര മേഖലകളില്‍ പരമാവധി താപനില 24 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞത് ഒന്‍പത് മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയും ആകുമെന്നാണ് പ്രവചനം.

pic.twitter.com/IdYsPiku9V

— المركز الوطني للأرصاد (@NCMS_media) January 3, 2018