ഡോണൾഡ് ട്രംപ് അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുന്നു; ബോബ് കോർക്കർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡോണൾഡ് ട്രംപ് അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുന്നു; ബോബ് കോർക്കർ

വാഷിങ്ടൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുന്നുവെന്ന് റിപ്പബ്ലിക്കൻ സെനറ്റ് അംഗം ബോബ് കോർക്കർ. ടെന്നസിയില്‍ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം. ‘ന്യൂയോർക്ക് ടൈംസിന്’ നൽകിയ അഭിമുഖത്തിലാണു പ്രസിഡന്റിനെ ബോബ് കോർക്കർ നിശിതമായി വിമര്‍ശിച്ചത്.

സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വന്ന വിമർശനത്തെ ട്രംപ് നേരിട്ടതാകട്ടെ തുടർച്ചയായുള്ള ട്വീറ്റുകളിലൂടെയും. ഉത്തര കൊറിയ, ഇറാനുമായുള്ള ആണവകരാർ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽത്തന്നെ അസ്വസ്ഥത പുകയുകയാണെന്നു വ്യക്തമാക്കുന്നതാണു ട്രംപ്–കോർക്കർ പോര്. സെനറ്റിന്റെ വിദേശകാര്യ സമിതി ചെയർമാൻ കൂടിയായ കോർക്കർ തിരഞ്ഞെടുപ്പുകാലത്തു ട്രംപിനെ പിന്തുണച്ചിരുന്നു. 

ഉത്തരകൊറിയ വിഷയത്തിൽ റെക്സിന് ഒരിക്കലും അദ്ദേഹത്തിന്റെ ‘തലപ്പത്തുള്ളവരിൽ’ നിന്നു പിന്തുണ ലഭിക്കില്ലെന്നു ട്രംപിനെ പരാമർശിക്കാതെ കോർക്കർ പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിനു മുന്നിൽ നിഷേധാത്മക സമീപനവുമായി വരുന്നതാണു കോർക്കറുടെ രീതി.  ജോലി ചെയ്യാനറിയുന്നവരെയാണു വൈറ്റ് ഹൗസിന് ആവശ്യമെന്നും ട്രംപ് പറഞ്ഞു. എന്നാൽ പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ നുണ പറയുന്നതെന്നു തനിക്കു മനസിലാകുന്നില്ലെന്നായിരുന്നു കോർക്കറുടെ മറുപടി.


LATEST NEWS