ഈജിപ്റ്റില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെഭീകരാക്രമണം : 9 പോലീസുകാര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈജിപ്റ്റില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെഭീകരാക്രമണം : 9 പോലീസുകാര്‍ മരിച്ചു

കെയ്‌റോ : ഈജിപ്റ്റിലെ വടക്കന്‍ നഗരമായ സിനായിയില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് പോലീസുകാര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തു നിറച്ച ട്രക്ക് പോലീസ് ചെക്ക്‌പോസ്റ്റിലേക്ക് ഭീകരന്‍ ഓടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇതിന് മുന്‍പ് ചെക്ക്‌പോസ്റ്റിന് നേരെ വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.