ഇറ്റലിയിൽ നിന്നും രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; സുരക്ഷയുടെ ഭാ​ഗമായി ജനങ്ങളെ ഒഴിപ്പിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇറ്റലിയിൽ നിന്നും രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; സുരക്ഷയുടെ ഭാ​ഗമായി ജനങ്ങളെ ഒഴിപ്പിക്കുന്നു

റോം: ​ഇറ്റലിയിലെ ഫനോ നഗരത്തില്‍ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് ക​ണ്ടെ​ത്തി​. ഇതേ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ നി​ന്ന് 23,000 പേ​രെ ഒ​ഴി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ നി​ന്നാണ് 226 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ബോം​ബ് കണ്ടെത്തിയത്. 

ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള കൂ​ട്ട ഒ​ഴി​പ്പി​ക്ക​ൽ. ബോം​ബ് ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്റെ 1,800 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​രെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും കി​ട​പ്പു​രോ​ഗി​ക​ളേ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. 

ആ​ളു​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ച്ച​ശേ​ഷം ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ആ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ ന​ഗ​ര​ത്തിലാകെ  വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.


LATEST NEWS