കാറ്റിലോണിയയില്‍ പ്രക്ഷോഭം ശക്തമാകുന്നു ; ജനങ്ങള്‍ തെരുവില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാറ്റിലോണിയയില്‍ പ്രക്ഷോഭം ശക്തമാകുന്നു ; ജനങ്ങള്‍ തെരുവില്‍

മഡ്രിഡ് : സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ കാറ്റിലോണിയയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഭരണം പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നും, സ്വയംഭരണം റദ്ദാക്കുമെന്നുമുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കാറ്റിലോണിയന്‍ പതാകയുമായും പ്ലക്കാര്‍ഡുകളുമായാണ് ജനക്കുട്ടം തടിച്ചുകൂടിയത്. സെപ്‌യിന്‍ സര്‍ക്കാറിനെ ഭയക്കുന്നില്ലെന്ന് ജനങ്ങള്‍ വ്യക്തമാക്കുകയാരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം. ഇതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ തീരുമാനിച്ചത്. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെയിനിലെ തെരുവുകള്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് വേദിയായത്.

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിെന്റ ഭാഗമായാണ് കാറ്റലോണിയയില്‍ ഈമാസം ഒന്നിനാണ് ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനകൂലമായ സാഹചര്യത്തില്‍ സ്വാതന്ത്ര്യം വേണമെന്ന് കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുെജമോണ്ട് ആവശ്യപ്പൈട്ടങ്കിലും സ്പാനിഷ് സര്‍ക്കാര്‍ വഴങ്ങിയില്ല.